IndiaInternationalLatest

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പേ സമ്മാനം അയച്ച്‌ പുടിന്‍

“Manju”

ന്യൂഡല്‍ഹി:ഇന്ത്യ – റഷ്യ സൗഹൃദം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും തമ്മില്‍ ഇന്ന് നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചു.
അമേരിക്കയുടെ മുറുമുറുപ്പും ഉപരോധ ഭീഷണിയും അവഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സന്നാഹമെന്ന് വിലയിരുത്തുന്ന ട്രയംഫ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. കഷ്ടിച്ച്‌ പത്ത് മണിക്കൂര്‍ മാത്രം നീളുന്ന പുട്ടിന്റെ സന്ദര്‍ശനത്തിന് മുമ്ബ് തന്നെ റഷ്യ ഇവ ഇന്ത്യയിലേക്ക് അയച്ചത് അമേരിക്ക ഉള്‍പ്പെടെയുള്ള ശക്തികള്‍ക്കുള്ള സന്ദേശം കൂടിയാണ്.
മൊത്തം അഞ്ച് ട്രയംഫ് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത വര്‍ഷം സെപ്റ്റംബറോടെ എത്തും. ഇന്ത്യയില്‍ ഇപ്പോള്‍ എത്തുന്ന യൂണിറ്റുകള്‍ മൂന്ന് മാസത്തിനകം റഷ്യയുടെ സാങ്കേതിക സഹായത്തോടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും.
ട്രയംഫ്
ഭൂതല – വ്യോമ മിസൈല്‍ കവചം
ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കും
വില ഒരു യൂണിറ്റിന് 30കോടി ഡോളര്‍ (2250 കോടി രൂപ )
400, 250, 120, 40 കിലോമീറ്ററുകള്‍ റേഞ്ചുള്ള മിസൈലുകള്‍
180 കിലോയും 24 കിലോയും ഭാരമുള്ള പോര്‍മുനകള്‍
മിസൈലുകളുടെ വേഗത മണിക്കൂറില്‍ 17,000 കിലോമീറ്റര്‍
600 കിലോമീറ്റര്‍ അകലെയുള്ള ശത്രു മിസൈലുകളെ തകര്‍ക്കും
ഒരു ലക്ഷ്യത്തിലേക്ക് രണ്ട് മിസൈലുകള്‍
ചൈന ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ ട്രയംഫ് വാങ്ങിയിട്ടുണ്ട്

Related Articles

Back to top button