പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളും കൊടിയും വിവിധ പ്രദേശങ്ങളിൽ നശിപ്പിച്ച് ഇരിക്കുകയാണ്. ആവുടുക്ക സ്ഥാപിച്ച കൊടിമരവും ഗാന്ധിജിയുടെ ഫോട്ടോയും ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് വൈകിട്ട് 5 മണിക്ക് ആവുടുക്ക പ്രതിഷേധപ്രകടനം നടക്കുകയാണെന്നും പ്രവർത്തകർ നിർബന്ധമായും പങ്കെടുക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ ടി സരീഷ് അറിയിച്ചു.
Related Articles
Check Also
Close
-
സുശീല്‍കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്യുംMay 25, 2021 3:07 PM