KeralaLatest

നിപ ; കേന്ദ്ര സംഘം കോഴിക്കോടെത്തി

“Manju”

കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടെ ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് എത്തിയിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തുകയാണ്.

ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. പ്രദേശവാസികളില്‍ നിന്നും വിവരം ശേഖരിക്കുന്നുണ്ട്. പ്രധാനമായും കുട്ടി എവിടെയെല്ലാം പോയിരുന്നു, ഏതൊക്ക പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചിരുന്നു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതുവഴിയാണ് നിപ പടരുന്നത് എന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കുട്ടി കഴിച്ച പഴങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. കേന്ദ്ര സംഘത്തോടൊപ്പം സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേഖലയില്‍ അതീവ ജാഗ്രതയും നിയന്ത്രണവും ഏര്‍പ്പെടുത്തി. കുട്ടിയുടെ വീടിന്റെ പരിസരത്തേക്കുള്ള വഴി അടച്ചു. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 150 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ആരോഗ്യപ്രവര്‍ത്തകരാണ്.

Related Articles

Back to top button