IndiaLatest

എംഐ-17 വി5 സൈന്യത്തിലെ ഏറ്റവും പുതിയ ഹെലികോപ്റ്ററുകളില്‍ ഒന്ന്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റ് 2008 ലാണ് റഷ്യയുമായി എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി കരാര്‍ ഒപ്പിട്ടത്. 1.3 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ 80 എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനായിരുന്നു കരാര്‍. കരാര്‍ പ്രകാരം ഇതില്‍ ആദ്യത്തേത് 2013ല്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവസാന ബാച്ച്‌ 2018ലാണ് വന്നത്.

എംഐ-17 വി5 ന് നിരവധി വകഭേദങ്ങളുണ്ട്. സൈനികരെ കൊണ്ടു പോകുന്നതിനുള്ള 36 സീറ്റുള്ളവ, ചരക്ക് ഗതാഗതത്തിനും അത്യാവശ്യഘട്ടങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവയും ഈ കൂട്ടത്തിലുണ്ട്. പൈലറ്റ്, കോപൈലറ്റ്, ഫ്‌ലൈറ്റ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ ക്രൂവാണ് ഇതില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കോയമ്പത്തൂരിന് അടുത്തുള്ള സുലൂര്‍ എയര്‍ബേസില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ്. സൈന്യത്തിലെ ഏറ്റവും പുതിയ പതിപ്പുകളില്‍ ഒന്നായിരുന്നു ഇത്.

മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വേഗതയും മണിക്കൂറില്‍ 230 കിലോമീറ്റര്‍ ക്രൂയിസ് വേഗതയും ഈ ഹെലികോപ്റ്ററിനുണ്ട്. പ്രധാന ഇന്ധന ടാങ്കുകളുടെ പരിധി 675 കിലോമീറ്ററാണ്. രണ്ട് സഹായ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച്‌ 1,180 കിലോമീറ്റര്‍ വരെ ഹെലികോപ്റ്ററിന് സഞ്ചരിക്കാന്‍ കഴിയും.

Related Articles

Back to top button