InternationalLatest

ടിം ഹോര്‍ട്ടന്‍സ് ഇനി ഇന്ത്യയിലും

“Manju”

ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഇനി ഇന്ത്യയിലേക്കും. കാനഡയിലെ കോഫി ബ്രാന്‍ഡായ ടിം ഹോര്‍ട്ടന്‍സാണ് പ്രവര്‍ത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്.പുത്തന്‍ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 120 സ്റ്റോറുകള്‍ തുറക്കാനാണ് ടിം ഹോര്‍ട്ടന്‍സ് പദ്ധതിയിടുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 240 കോടി മുതല്‍ മുടക്കിലാണ് ഇന്ത്യയില്‍ സ്റ്റോറുകള്‍ ആരംഭിക്കുക. നിലവില്‍, രണ്ടു സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ ആയിരിക്കും സ്റ്റോറുകള്‍ തുടങ്ങുന്നത്. പിന്നീട്, പഞ്ചാബിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.ഏകദേശം രണ്ടുകോടി രൂപയാണ് ഒരു സ്റ്റോര്‍ തുറക്കാന്‍ ആവശ്യമായ ചിലവ്.

Related Articles

Back to top button