IndiaLatest

കൊടുങ്കാറ്റഴിച്ചുവിട്ട് അവിഷ്‌ ഫെര്‍ണാണ്ടസ്

“Manju”

ഐപിഎല്‍ മാതൃകയില്‍ ശ്രീലങ്കയില്‍ ആരംഭിച്ച ടി20 ഫ്രാഞ്ചൈസി ലീഗായ ലങ്ക പ്രീമിയല്‍ ലീഗില്‍ (എല്‍പിഎല്‍) വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ലങ്കന്‍ ബാറ്റര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ.
ലങ്കയുടെ നിശ്ചിത ഓവര്‍ ടീമിലെ ഓപ്പണര്‍ കൂടിയായ ഫെര്‍ണാണ്ടോ നേരത്തേ തന്നെ ചില മികച്ച ഇന്നിങ്‌സുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലങ്ക പ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ ഒരുപക്ഷെ ഫെര്‍ണാണ്ടോയ്ക്കു ഐപിഎല്ലില്‍ അരങ്ങേറാന്‍ ഇതു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

23 ബോളില്‍ 53 റണ്‍സ് : ലങ്ക പ്രീമിയര്‍ ലീഗില്‍ ജാഫ്‌ന കിങ്‌സും കാന്‍ഡി വാരിയേഴ്‌സും തമ്മിലുള്ള കളിലായിരുന്നു ഫെര്‍ണാണ്ടോയുടെ ഗംഭീര ഇന്നിങ്‌സ്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വാരിയേഴ്‌സിനെ 14 റണ്‍സിനു ജാഫ്‌ന കിങ്‌സ് തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
കിങ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ അവിഷ്‌ക ഫെര്‍ണാണ്ടോ 23 ബോളില്‍ 53 റണ്‍സ് അടിച്ചെടുത്തു. ഏഴു സിക്‌സറുകളുള്‍പ്പെടെയായിരുന്നു ഇത്. ഇതില്‍ അഞ്ചും ഒരോവറിലായിരുന്നു. തിലകരത്‌നെ സംപത്ത് എറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു അവിഷ്‌കയുടെ സിക്‌സര്‍ മഴ. ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് തിസാര പെരേരയായിരുന്നു. അദ്ദേഹം സിംഗിളെടുത്തു. തുടര്‍ന്ന് സ്‌ട്രൈക്ക് നേരിട്ട അവിഷ്‌ക അടുത്ത അഞ്ചു ബോളുകളും സിക്‌സറിലേക്കു പായിക്കുകയായിരുന്നു. 31 റണ്‍സ് ഈ ഓവറില്‍ ടീമിനു ലഭിക്കുകയും ചെയ്തു.
14 ഓവര്‍ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ആറു വിക്കറ്റിനു 181 റണ്‍സ് അടിച്ചെടുത്തു. ഫെര്‍ണാണ്ടോയെക്കൂടാതെ നായകന്‍ തിസാരയും ടീമിനു വേണ്ടി മിന്നിച്ചു. 21 ബോളില്‍ ആറു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം അദ്ദേഹം 53 റണ്‍സ് നേടി. മറുപടിയില്‍ അഞ്ചു വിക്കറ്റിനു 166 റണ്‍സെടുക്കാനേ ആയുള്ളൂ.
ഏഴു സിക്‌സര്‍ രണ്ടാം തവണ : ലങ്ക പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് അവിഷ്‌ക ഫെര്‍ണാണ്ടോ ഒരു കളിയില്‍ ഏഴു സിക്‌സറുകളടിച്ചത്. ഈ നേട്ടത്തിന് അവകാശിയായ ഏത താരവും അദ്ദേഹമാണ്. കാന്‍ഡി വാരിയേഴ്‌സിനെതിരായ മല്‍സരം കൂടാതെ കഴിഞ്ഞ സീസണില്‍ ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ കളിയിലും അവിഷ്‌ക ഏഴു സിക്‌സറുകളടിച്ചിരുന്നു.
ഈ സീസണില്‍ ഒരു മല്‍സരത്തില്‍ ഏഴു സിക്‌സറടിച്ച മറ്റൊരു താരം റോമന്‍ പവലാണ്. കാന്‍ഡി വാരിയേഴ്‌സിനെതിരേയായിരുന്നു ഇത്. കഴിഞ്ഞ തവണ അവിഷ്‌കയെക്കൂടാതെ തിസാര പെരേരയും ഒരു മല്‍സരത്തില്‍ ഏഴു സിക്‌സറുകളടിച്ചിരുന്നു.
ആദ്യത്തെ 100 മീറ്റര്‍ പ്ലസ് സിക്‌സര്‍ : ലങ്കയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് വലംകൈയന്‍ ബാറ്റര്‍ കൂടിയായ അവിഷ്‌ക. 74 ടി20കളില്‍ അദ്ദേഹം ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 12 ഫിഫ്റ്റികളുള്‍പ്പൈ 1600ന് മുകളില്‍ റണ്‍സും നേടിയിട്ടുണ്ട്. പക്ഷെ 23 കാരനായ അവിഷ്‌കയ്ക്കു ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലില്‍ കളിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല.
പക്ഷെ ഇത്തവണ താരത്തിന്റെ കാത്തിരിപ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലഖ്‌നൗ, അഹമ്മദാബാദ് എന്നി പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി അടുത്ത സീസണ്‍ മുതല്‍ ലീഗിന്റെ ഭാഗമാവുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്കു ഇതു കളിക്കാന്‍ അവസരമൊരുക്കും. 2022 ജനുവരി ആദ്യവാരമായിരിക്കും ഐപിഎല്ലിന്റെ മെഗാ ലേലം നടക്കുകയെന്നാണ് സൂചനകള്‍.

Related Articles

Back to top button