LatestThiruvananthapuram

ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്കായി തുറക്കും

“Manju”

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു. റോഡിന്റെ പ്രവര്‍ത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി. മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 14.30 മീറ്ററാണ് റോഡിന്റെ വീതി. റോഡിന്റെ ആങ്കറിങ്ങും ബിസി പ്രവര്‍ത്തിയും മാത്രമാണ് ബാക്കിയുള്ളത്. അത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

എയര്‍പോര്‍ട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുംമുഖം റോഡിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കടല്‍ക്ഷോഭത്തില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍ നിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാള്‍ നിര്‍മ്മിച്ചുകൊണ്ട്, കടല്‍ക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. 2018 ഓഖി ദുരന്തത്തിലാണ് ശംഖുംമുഖം റോഡിന്റെ തകര്‍ച്ച തുടങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലും തുടര്‍ച്ചയായ മഴയിലും റോഡ് പൂര്‍ണമായി തകരുകയായിരുന്നു.

Related Articles

Back to top button