IndiaLatest

രാജ്യതലസ്ഥാനത്തുനിന്ന് ആശ്വാസവാര്‍ത്ത

“Manju”

ന്യൂഡല്‍ഹി: കോവിഡില്‍ വിറങ്ങലിച്ച്‌ നിന്ന രാജ്യതലസ്ഥാനത്തുനിന്ന് ആശ്വാസവാര്‍ത്ത. കഴിഞ്ഞ 24 മണിക്കൂനിടെ ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനമായി താഴ്ന്നു . ഏപ്രില്‍ നാലിനു ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിനു താഴെ എത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,009 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് പുതുതായി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 252 കോവിഡ് മരണം കൂടി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ളയിടത്തെ സുരക്ഷിത മേഖല എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നേക്കാം. അതെ സമയം തലസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 35,683 ആയി ഏപ്രില്‍ 11-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 95.85 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 14,12,959 പേരാണ് ഡല്‍ഹിയില്‍ കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുള്ളത്.

അതേസമയം 22,831 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ഡല്‍ഹിയെ അതിരൂക്ഷമായി ബാധിച്ചിരുന്നു. മെഡിക്കല്‍ ഓക്‌സിജന്റെയും ജീവന്‍രക്ഷാമരുന്നുകളുടെയും വന്‍ തോതിലുള്ള ദൗര്‍ലഭ്യവും ആശുപത്രികളില്‍ രൂക്ഷമായിരുന്നു .

Related Articles

Back to top button