Thiruvananthapuram

‍ കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെഎസ്‌ഇബി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ലോക്ക് ഡൗണിന് മുന്‍പും ശേഷവുമുള്ള ബില്‍ കുടിശിക അടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബോര്‍ഡ്. ലോക്ക് ഡൗണിന് മുന്‍പും ശേഷവും പല ഉപയോക്താക്കളും ബില്ലുകള്‍ അടയ്ക്കാത്തത് ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിക്കൊരുങ്ങുന്നത്.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ 31 വരെ സര്‍ചാര്‍ജും പലിശയും ഇല്ലാതെ അടയ്ക്കാം. ഇത് തവണകളയും അടയ്ക്കാനുള്ള സാഹചര്യമുണ്ട്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 175 കോടിയോളം രൂപയുടെ സബ്‌സിഡിയും നല്‍കിയിരുന്നു.

എല്ലാ വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളില്‍ ബാധകമായ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം കിഴിവ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള ഫിക്‌സഡ് ചാര്‍ജ് പിഴ പലിശ ഇല്ലാതെ ഡിസംബര്‍ 15 നുള്ളില്‍ അടയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

1000 കോടി രൂപ കടമെടുത്താണ് ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയ ശേഷം വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button