IndiaLatest

വികാരനിര്‍ഭരമായ വിടവാങ്ങല്‍; അച്ഛന്റെ എയര്‍ ഫോഴ്‌സ് തൊപ്പി തലയിൽ വച്ച്‌ മകന്‍

“Manju”

ആഗ്ര: എയര്‍ഫോഴ്‌സ് കമാന്‍ഡെര്‍ പൃഥ്വി സിങ് ചൗഹാന്‍ സംസ്‌കാര ചടങ്ങ് ജനങ്ങള്‍ക്ക് ഏറെ സങ്കടം നിറയ്ക്കുന്ന കാഴ്ചകളായിരുന്നു. കൂനൂരിലെ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാന്‍ഡെര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍, അച്ഛന്റെ എയര്‍ ഫോഴ്‌സ് തൊപ്പി സ്വയം എടുത്ത് തലയില്‍ വച്ച്‌ ഏഴ് വയസുകാരനായ മകന്‍. തുടര്‍ന്ന് അമ്മ ആ തൊപ്പി മകളെ ധരിപ്പിച്ചു.
ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് പൃഥ്വി സിങ് ചൗഹാന്റെ യൂനിഫോമും തൊപ്പിയും വച്ചിരുന്നത്. മൃതദേഹത്തിന് സമീപം നിന്ന ഇളയ മകന്‍, പൂക്കള്‍ തട്ടിമാറ്റി തൊപ്പി എടുത്ത് തന്റെ തലയില്‍ വയ്ക്കുകയായിരുന്നു. അവസാനമായി അച്ഛന്റെ മുഖം കണ്ട ശേഷം സല്യൂടും അടിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അതേ തൊപ്പി മകളുടെ തലയിലും വച്ച്‌ കൊടുത്തു. വൈകാരികമായ രംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത് ഉള്‍പെടെ 13 പേര്‍ മരിച്ച കൂനൂരില്‍വച്ചുണ്ടായ ഹെലികോപ്‌റ്റെര്‍ ദുരന്തത്തില്‍ ആണ് വ്യോമസേന വിങ് കമാന്‍ഡറായ പൃഥ്വി സിങ് ചൗഹാനും ജീവന്‍ നഷ്ടമാകുന്നത്. അപകടത്തില്‍പെട്ട ഹെലികോപ്‌റ്റെറിന്റെ പൈലറ്റയിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി സിങ് ചൗഹാന്‍. ഉത്തര്‍പ്രദേശ് സര്‍കാര്‍ ചൗഹാന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

Related Articles

Back to top button