IndiaLatest

2 മിനിറ്റില്‍ ജിപ്സി പൊളിച്ചടുക്കി റീഫിറ്റ് ചെയ്‍ത് ബിഎസ്‌എഫ് ഭടന്മാര്‍

“Manju”

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ഒരു ജിപ്സി പൂര്‍ണമായും പൊളിച്ച്‌ വീണ്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ രണ്ട് മിനിറ്റ് സമയം മാത്രം എടുത്ത് ഇന്ത്യന്‍ സൈന്യം. 57-ാം റേസിങ്ങ് ഡേ ആഘോങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നടന്ന പരിപാടിയിലായിരുന്നു സൈനികരുടെ ഈ പ്രകടനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സൈനിക ഉദ്യോഗസ്ഥരുടെ ഈ ഗംഭീര പ്രകടനം.

ജിപ്സി സേനയിലെ അംഗങ്ങളുടെ പ്രിയവാഹനമായിട്ട് കാലം ഏറെയായി. ഫോര്‍വീല്‍ ഡ്രൈവിംഗ് സുഖം നല്‍കുന്ന ജിപ്സിയെ എത്ര ദുര്‍ഘട പാതയിലും യഥേഷ്ടം കൊണ്ടുപോകാനാകും എന്നതാണ് ഇതിന് പിന്നിലെ കാരണം. എത്ര മോശം റോഡിലും മോശം കാലാവസ്ഥയിലും മിന്നല്‍ പോലെ പായുന്ന ജിപ്സിയ്ക്കെ ഏറെ ഇഷ്ടക്കാരും ഉണ്ട്.
ബിഎസ്‌എഫിന്റെ എട്ട് സെനികരാണ് ചേതക് എന്ന ജിപ്സിയെ വെറും രണ്ട്മിനിട്ടില്‍ പൊളിച്ചടുക്കി പൂര്‍വ്വ സ്ഥിതിയിലെത്തിച്ചത്. ബോഡി പാനലുകളാണ് ആദ്യം സൈനികര്‍ അഴിച്ച്‌ മാറ്റിയത്, പിന്നാലെ ബോണറ്റും ഡോര്‍ പാനലും അഴിച്ച്‌ മാറ്റി. സ്റ്റിയറിംഗ്, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ യൂണിറ്റ് എന്നിവയും അഴിച്ച്‌ മാറ്റിവച്ചു. മുന്നിലെയും പിന്നിലെയും ആക്സിലും ടയറുകളും ഊരി മാറ്റിവച്ചു. ഇതിന് ശേഷമാണ് അഴിച്ച്‌ മാറ്റിയത് പോലെ തന്നെ വാഹനം വീണ്ടും കൂട്ടിച്ചേര്‍ത്തത്. ഇതിന് ശേഷം ജിപ്സി ഓടിച്ചുകൊണ്ടു തന്നെ സൈനികര്‍ പോവുകയായിരുന്നു.

പതിവ് ഡ്രില്ലുകളുടെ ഭാഗമായായാണ് ജിപ്സി പൊളിച്ചടുക്കി റീ ഫിറ്റ് ചെയ്തത്. 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള ചേതക് എന്ന ജിപ്സിയാണ് ഡ്രില്ലില്‍ സൂപ്പര്‍ ഫാസ്റ്റ് അഴിച്ചുപണി നടത്തിയത്. 2019മുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമല്ല ഈ മോഡല്‍ എസ് യു വി. എങ്കിലും സേനയുടെ ആവശ്യം അനുസരിച്ച്‌ ഈ ഓള്‍ വീല്‍ ഡ്രൈവ് എസ് യു വിയെ നിര്‍മ്മിക്കാറാണ് പതിവ്.

Related Articles

Back to top button