ഡല്‍ഹി: ഇന്നലെ പുതിയ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 38 ആയി ഉയര്‍ന്നു.ദക്ഷിണാഫ്രിക്കയില്‍ നിന്നും നാഗ്പൂരിലെത്തിയ 40കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നും അബുദാബി വഴി കൊച്ചിയിലെത്തിയ ആള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .
ഇറ്റലിയില്‍ നിന്നും ചാണ്ഡീഗഡിലെ ബന്ധുക്കളെ കാണാനെത്തിയ 20കാരനും അയര്‍ലന്റില്‍ നിന്നും വിശാഖപട്ടണത്ത് എത്തിയ ആള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 18 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്.