KeralaLatest

മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ വീട്ടമ്മയുടെ കാലിലൂടെ പിന്‍ചക്രം കയറി

“Manju”

മുണ്ടക്കയം: മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മയുമായി ആശുപത്രിയിലേക്ക്​ പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു.
താന്‍ കയറുന്നതിന് മുമ്പ്​ ബസ് മുന്നോട്ട് എടുത്തതാണ് വീഴാനിടയാക്കിയതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ പാറത്തോടിന് സമീപം മറിഞ്ഞു. ഈ അപകടത്തില്‍ ബസ് കണ്ടക്ടര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍(30), ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്കപറമ്പില്‍ വിജയന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്​. അപകടത്തില്‍ വിജയന്റെ ഇടതുകൈപ്പത്തിയിലെ തള്ളവിരലറ്റു.

ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ടുപേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയാറാകാതെ വന്നതോടെയാണ്​ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിജയന്‍ ഇതിന് തയാറായത്. പത്തനാടുനിന്ന് മുണ്ടക്കയത്ത് സവാരി പോയി മടങ്ങുകയായിരുന്ന ബാബുവിന്റെ ഓട്ടോയാണ് പാറത്തോട്ടില്‍ അപകടത്തില്‍പെട്ടത്.

Related Articles

Back to top button