IndiaLatest

ഐപിഎല്‍ പുതിയ ടീമിനായുള്ള ടെണ്ടര്‍ ഉടന്‍ ഉണ്ടാവില്ല

“Manju”

ഡല്‍ഹി ;ഐപിഎല്‍ പുതിയ ടീമുകള്‍ക്കായുള്ള ടെണ്ടര്‍ ഉടനെ ഉണ്ടാവില്ലെന്ന് ബിസിസിഐ. രണ്ട് പുതിയ ടീമുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബിസിസിഐയുടെ പദ്ധതിയെങ്കിലും ഐപിഎല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഐപിഎല്‍ പതിനാലാം സീസണിന്റെ അവസാനത്തോടെ പുതിയ ടീമുകളുടെ ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ വരെയെങ്കിലും ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബിസിസിഐ തീരുമാനം. അതേസമയം ഐപിഎല്‍ പതിനാലാം സീസണ്‍ പുനരാരംഭിക്കാനുള്ള ലക്ഷ്യത്തിലാണ് ബിസിസിഐ. അതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു.

Related Articles

Back to top button