KeralaLatest

കൊറോണ പ്രതിരോധ മരുന്നുമായി പങ്കജകസ്തൂരി

“Manju”

ശ്രീജ.എസ്

കൊറോണ പ്രതിരോധത്തിനും ചികില്‍സയ്ക്കുമുള്ള ആയുര്‍വേദ മരുന്ന് ഒരാഴ്ച കഴിഞ്ഞ് വിപണിയിലിറക്കുമെന്ന് ആയുര്‍വേദ ഔഷധ നിര്‍മാതാക്കളായ പങ്കജ കസ്തൂരി അവകാശപ്പെട്ടു. 5 മെഡിക്കല്‍ കോളജുകളിലായി നടന്ന മരുന്ന് പരീക്ഷണം വിജയത്തിനടുത്താണെന്നും പങ്കജകസ്തൂരി അധികൃതര്‍ പറഞ്ഞു.

കൊറോണ പ്രതിരോധത്തിനും ചികില്‍സയ്ക്കുമായി പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്ത സിഞ്ചിവീര്‍ – എച്ച്‌ എന്ന ആയുര്‍വേദ ഔഷധം ആണ്. ഏഴ് ഔഷധങ്ങളുടെ ശാസ്ത്രീയ സങ്കലനം വഴിയാണ് ഇതിന്റെ നിര്‍മാണം നടന്നിരിക്കുന്നത് . കേരളത്തിന് പുറത്തുള്ള അഞ്ച് മെഡിക്കല്‍ കോളജിലെ കൊറോണ രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്.

മരുന്നു പരീക്ഷണത്തിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ വേദനയുണ്ടെന്നും ഡോ ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. വൈറല്‍ പനി, ബ്രോങ്കേറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഔഷധം എന്നാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ കൊറോണ എന്നുകൂടി രേഖപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം അനുമതി നല്‍കുന്നതോടെ മരുന്ന് വിപണിയില്‍ എത്തും. 30 ഗുളികയുടെ പാക്കറ്റിന് 375 രൂപയാകും വിപണി വില. രോഗ പ്രതിരോധത്തിന് ഒരു പാക്കറ്റ് ഗുളിക ഉപയോഗിച്ചാല്‍ മതിയെന്നും ഡോ.ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു

Related Articles

Back to top button