KeralaLatestThiruvananthapuram

ഓട്ടോ ടാക്സി പണിമുടക്ക് 30ന്

“Manju”

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 30ന് പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.

Related Articles

Back to top button