KeralaLatestThiruvananthapuram

പി ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 16 ദിവസം നീണ്ടുനിന്ന പി ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ആണ് സമരം അവസാനിപ്പിക്കുന്നത്.

രാവിലെ എട്ടു മുതല്‍ എല്ലാവരും ജോലിക്ക് കയറും. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കും, സ്റ്റൈപ്പന്‍ഡില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും തുടങ്ങിയ ഉറപ്പുകള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജോലിഭാരം സംബന്ധിച്ച്‌ കെ.എം.പി.ജി.എ വിശദമായ നിവേദനം സര്‍ക്കാരിന് നല്‍കും. ഇക്കാര്യം പഠിക്കാനും റസിഡന്‍സി മാനുവല്‍ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രിയും ഉറപ്പ് നല്കിയിരുന്നു. സമരത്തിന്റെ ഫലമായി 307 ജൂനിയര്‍ ഡോക്ടര്‍മാരെ ഇതിനോടകം താല്‍ക്കാലികമായി നിയമിച്ചു.

അതിനിടെ, സെക്രട്ടേറിയറ്റില്‍ വെച്ച്‌ അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Related Articles

Back to top button