LatestThiruvananthapuram

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നേടിയ ‘കോം ഇന്ത്യക്ക് ‘ പുതിയ ഭാരവാഹികള്‍

“Manju”

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ അംഗീകാരമുളള ഇന്ത്യയിലെ മൂന്നാമത്തേയും, മലയാളത്തിലെ ഏക സംഘടനയുമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ (കോം ഇന്ത്യ)ക്ക് പുതിയ ഭാരവാഹികളായി. തിരുവനന്തപുരത്തു വച്ചു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിന്‍സെന്റ് നെല്ലിക്കുന്നേലിനെ പ്രസിഡന്റായും, സെക്രട്ടറിയായി അബ്ദുല്‍ മുജീബിനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ ശ്രീജിത്താണ് ട്രഷറര്‍.

മറ്റു ഭാരവാഹികള്‍;
സോയിമോന്‍ മാത്യു (വൈസ് പ്രസിഡന്റ്), അജയ് മുത്താന, കെ ബിജുനു (ജോ. സെക്രട്ടറിമാര്‍). എക്‌സിക്യുട്ടീവ് അംഗങ്ങളായി അല്‍ അമീന്‍, ഷാജന്‍ സ്‌കറിയാ, ഷാജി, ബിനു ഫല്‍ഗുണന്‍, സാജു കൊമ്പന്‍, സാജ് കുര്യന്‍, വിജേഷ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കെ.ആര്‍.രതീഷ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ മീഡിയകളുടെ പ്രാധാന്യം മുമ്പെത്തെക്കാള്‍ പത്തിരിട്ടി വര്‍ദ്ധിച്ചെന്ന് വാര്‍ഷിക യോഗം വിലയിരുത്തി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ഡിജിറ്റല്‍ മാധ്യമ മേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി എല്ലാ മേഖലയെന്നതുപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അനുഭാവപൂര്‍വമായ സമീപനം, ഓണ്‍ലൈന്‍ മീഡിയകളോട് കാണിക്കണമെന്നും, യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിനും, കോം ഇന്ത്യയ്ക്കും അംഗീകാരം നല്‍കിയതില്‍, കേന്ദ്ര സര്‍ക്കാറിനും ജനറല്‍ ബോഡിയോഗം നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button