LatestThiruvananthapuram

ജനസേവികപുരം, ആനന്ദപുരം, സ്നേഹപുരം, ലക്ഷ്മിപുരം-യൂണിറ്റ് പൊതുയോഗം നടന്നു

“Manju”

ശാന്തിഗിരി: തിരുവനന്തപുരം ഏരിയ(റൂറൽ) യൂണിറ്റുകളായ ജനസേവികപുരം, സ്നേഹപുരം, ആനന്ദപുരം, ലക്ഷ്മിപുരം എന്നീ യൂണിറ്റുകളുടെ പൊതുയോഗം ഞായറാഴ്ച വൈകിട്ട് 3.30ന് നടന്നു. മീറ്റിംഗിൽ ആർട്സ് ആന്റ്‌ കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരികപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജന്മഗൃഹ സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും സ്വാമി സംസാരിച്ചു.

ജന്മഗൃഹസമുച്ചയത്തിന്റെ മാസ്റ്റർപ്ലാനിൽ ജന്മഗൃഹം, പ്രാർത്ഥനാലയം, ഗുരുവിന്റെ ചരിത്രം അടങ്ങുന്ന മ്യൂസിയം തുടങ്ങിയവ ഉൾക്കൊള്ളുന്നു. ഗുരുവിന്റെ ജന്മം കൊണ്ട് ധന്യമായ അവിടം 2030 ഓടുകൂടി ലോക തീർത്ഥാടനകേന്ദ്രമായി മാറ്റാൻ നമുക്ക് കഴിയണം. പ്രതിബന്ധങ്ങളെ അതിജീവിച്ച് ജന്മഗൃഹ സമുച്ചയ നിർമാണം നടത്താൻ നമ്മൾ ഓരോരുത്തരുടെയും പ്രാർത്ഥനയും കർമ്മവും സങ്കല്പവും സഹകരണവും ഉണ്ടാകണം. ആശ്രമത്തിലെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് സാംസ്ക്കാരിക പ്രവർത്തനത്തിന്റെ ഏകോപനം. ഈ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ റൂറൽ ഏരിയയിൽ യൂണിറ്റ്തല മീറ്റിംഗുകൾ ഉടൻ ചേരുമെന്നും സ്വാമി പറഞ്ഞു.

ജനനി പ്രമീള ജ്ഞാനതപസ്വിനി, ജി.ജനാർദ്ദന മേനോൻ, ഡോ. ഉഷാകുമാരി ബി, രവീന്ദ്രൻ പി.ജി., ശ്രീവാസ്.എ , കോസല വികെ, കിഷോർ കുമാർ ടി.കെ., ആദിത്യൻ കിരൺ, സ്നേഹവല്ലി കെ.എം എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button