InternationalLatest

2300 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി

“Manju”

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 2300 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി ഗവേഷകര്‍. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലയിലെ ബിസാരിയ നഗരത്തിലാണ് ഉദ്ഖനനം നടന്നത്. ബുദ്ധമത കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന 2700 അമൂല്യ വസ്തുക്കള്‍, നാണയങ്ങള്‍, മോതിരം, ചട്ടി, ഗ്രീസ് രാജാവിന്റെ ഖരോസ്‌തി ഭാഷയിലുള്ള എഴുത്തുകള്‍ എന്നിവയാണ് ഉദ്ഖനനത്തില്‍ ലഭിച്ചത്.

പാക് പഞ്ചാബിലെ തക്ഷശിലയേക്കാള്‍ ഇതിന് പഴക്കമുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ഇനിയും അമൂല്യ വസ്തുക്കള്‍ കണ്ടു കിട്ടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ അറിയിച്ചു. സ്വാത് പ്രദേശം ആറോ ഏഴോ മതങ്ങളുടെ പുണ്യ സ്ഥലമാണെന്നാണ് ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതിനോടനുബന്ധിച്ച്‌, പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ഉദ്ഖനനം നടക്കുന്നുണ്ട്.

Related Articles

Back to top button