InternationalLatest

ചൈനയ്ക്കെതിരെ മിസൈല്‍ വിന്യാസം നടത്തി യു.എസ്

“Manju”

വാഷിംഗ്ടണ്‍: ഇന്തോ -പസഫിക് മേഖലയില്‍ ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാനായി അമേരിക്കയുടെ മിസൈല്‍ വിന്യാസം. പെസഫിക്കില്‍ നിലയുറപ്പിച്ചിരിക്കുന്ന യു.എസ് നാവിക സേനയാണ് മിസൈലുകള്‍ ചൈനയ്ക്ക് നേരെ തിരിച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ചൈനയുമായി യാതൊരു വിധത്തിലും അതിര്‍ത്തി പങ്കിടാത്ത രാജ്യമെന്ന നിലയില്‍ ഈ നീക്കം യുദ്ധപ്രഖ്യാപനമാണെന്നും ബീജിംഗ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

ഇന്തോ -പസഫിക് മേഖലയില്‍ ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തെ തുടര്‍ന്നാണ് അമേരിക്ക നാവിക വിന്യസിച്ചത്. പസഫിക്കിലെ യു.എസ് സൈനിക സാന്നിദ്ധ്യം ചൈനയുടെ ഏകാധിപത്യത്തിന് ഭീഷണിയാകാന്‍ തുടങ്ങി. തായ്വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണ ഭീഷണി ഉയര്‍ത്തുന്നതിനെതിരെ യു.എസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പല തവണ വ്യോമാതിര്‍ത്തി ലംഘിച്ചും സമുദ്രത്തില്‍ കപ്പലുകളെ പ്രതിരോധിക്കാന്‍ മൈനുകള്‍ വിതറിയും ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് മറുപടിയായിട്ടാണ് അമേരിക്ക മിസൈല്‍ വിന്യാസം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button