KeralaLatest

പി.​ടി. തോ​മ​സി​ന് അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി കൊ​ച്ചി​യി​ലെ​ത്തും

“Manju”

കൊ​ച്ചി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സ് എംഎല്‍എയ്ക്ക് അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ച്ചി തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള രാ​ഷ്ട്ര​പ​തി​യെ യാ​ത്ര​യ​യ​ച്ച ശേ​ഷമാണ് മു​ഖ്യ​മ​ന്ത്രി കൊച്ചിക്ക് പു​റ​പ്പെ​ടും. വൈകുന്നേരം അ​ഞ്ച് മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. തുടര്‍ന്ന് സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.

വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് പിടി തോമസ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ 2.15നാണ് ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. സംസ്ഥാന അതിര്‍ത്തിയില്‍ ജില്ല കളക്ടറും ഡീന്‍ കുര്യാക്കോസ് എം.പിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

Related Articles

Back to top button