LatestThiruvananthapuram

വിവാഹ ദിവസവും പൊതിച്ചോര്‍ നല്‍കി ശ്രീജേഷ്; ഒപ്പം കൂടി വധുവും

“Manju”

പോത്തന്‍കോട് : വിവാഹ ദിവസവും ശ്രീജേഷ് കുമാര്‍ പതിവായി നടത്തിയിരുന്ന പൊതിച്ചോര്‍ വിതരണം മുടക്കിയില്ല.
ശ്രീകാര്യത്തുള്ള മണ്ഡപത്തില്‍ വച്ച്‌ താലി കെട്ട് കഴിഞ്ഞ് മറ്റു ചടങ്ങുകളിലേക്ക് കടക്കും മുന്‍പ് തന്നെ വധൂവരന്‍മാര്‍ നേരെ പോയത് മെഡിക്കല്‍കോളജ് ആശുപത്രിക്കു മുന്നില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി പൊതിച്ചോര്‍ വിതരണം ചെയ്യുന്ന സ്ഥിരം കേന്ദ്രത്തിലായിരുന്നു.
ഇന്നലെ ഇവരുടെ വകയായിരുന്നു ഏറെയും പൊതിച്ചോര്‍. വിതരണം കഴിഞ്ഞ ശേഷം മണ്ഡപത്തിലേക്ക് മടങ്ങിയെത്തിയാണ് തുടര്‍ചടങ്ങുകള്‍ നടത്തിയത്. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗവും സിപിഎം പേരുത്തല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശ്രീജേഷ്കുമാര്‍ ‘ഹൃദയപൂര്‍വ്വം’ പദ്ധതിയിലൂടെ‍ പൊതിച്ചോറ് ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മുന്‍നിര പ്രവര്‍ത്തകന്‍ കൂടിയാണ്.

Related Articles

Back to top button