IndiaLatest

അബുദാബി ബിഗ് ടിക്കറ്റ് അടിച്ച് പറവൂരുകാരന്‍

“Manju”

ദുബായ്: ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷത്തിനു പിന്നാലെ മലയാളിയെ തേടിയെത്തിയത് 2 കോടിയിലേറെ രൂപയുടെ ഭാഗ്യം.
അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്. പരവൂര്‍ സ്വദേശി ബിജേഷ് ആണ് ആ ഭാഗ്യവാന്‍. 2 ദിവസം മുന്‍പാണ് ബിജേഷിന്റെ ഭാര്യ ചന്ദന ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. പാക്കിസ്ഥാന്‍ സ്വദേശിയുള്‍പ്പെടെ 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു. പ്രസവശേഷം ആശുപത്രിയില്‍ ഭാര്യക്കൊപ്പം നില്‍ക്കുകയായിരുന്നു ബിജേഷ്. ഉച്ചഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോള്‍ ആണ് ബിജേഷിനെ തേടി ആ സന്തോഷ വാര്‍ത്ത എത്തിയത്. ഷാര്‍ജയില്‍ ആണ് ബിജേഷ് താമസിക്കുന്നത്. ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതോടെ ബിജേഷും കുടുംബവും വലിയ സന്തേഷത്തില്‍ ആയിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് ബിജേഷ് നാട്ടിലെത്തിയത്.
‘രണ്ട് ദിവസം മുമ്പാണ് എന്റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതിന് ശേഷം ആണ് താന്‍ എടുത്ത ബിഗ് ടിക്കറ്റ് അടിച്ചത്. എന്റെ രണ്ട് കുഞ്ഞുങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നു. ഇപ്പോള്‍ താന്‍ വളരെ സന്തേഷവാനാണെന്ന്’ അദ്ദഹേം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യും എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. തനിക്കൊപ്പം ടിക്കറ്റ് വാങ്ങിയ ചില സുഹൃത്തുക്കള്‍ക്കും സഹപ്രവവര്‍ത്തകര്‍ക്കും സമ്മാനത്തുക വീതിച്ച്‌ നല്‍കും. കുറച്ച്‌ നല്ല കാര്യങ്ങള്‍ക്കായി പണം ഉപയോഗിക്കണം. അതിനെ കുറിച്ച്‌ ചില പദ്ധതികള്‍ തയ്യാറാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button