IndiaLatest

വോട്ടര്‍ ഐഡിയും ആധാറും എങ്ങനെ ബന്ധിപ്പിക്കണം

“Manju”

കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി കേട്ടുവരുന്ന ഒന്നായിരുന്നു ആധാര്‍ കാര്‍ഡും അതുപോലെ തന്നെ വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കണം എന്ന വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ ഇതാ ലോക സഭയില്‍ ഈ ബില്ലും പാസ്സാക്കിയിരിക്കുന്നു. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പരിഷ്കരണ ബില്‍ പാസ്സാക്കിയിരിക്കുന്നത് .
യൂണിയന്‍ ലോ മിനിസ്റ്റര്‍ കിരണ്‍ റിജ്‌ജുവാണ് ഈ പുതിയ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ ഉള്ള ഡ്യൂപ്ലിക്കറ്റ് ഐഡികള്‍ക്ക് ഇത്തരത്തില്‍ ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കള്ളവോട്ട് ചെയ്യുവാന്‍ സാധിക്കില്ല എന്നാണ് ഈ നടപടികൊണ്ടു ഉണ്ടേശിക്കുന്നത്. ഇത്തരത്തില്‍ രണ്ടു ബന്ധിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ കള്ളവോട്ട് ചെയ്യുവാന്‍ സാധിക്കില്ല .
ഇത് ഇപ്പോള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ചെയ്യുവാന്‍ സാധിക്കുന്നതാണ് .എങ്ങനെയാണു ഇത് ഓണ്‍ലൈന്‍ വഴി ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ https://voterportal.eci.gov.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
2.നിങ്ങളുടെ , ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ച്‌ ഇവിടെ ലോഗിന്‍ ചെയ്യുക
3. നിങ്ങളുടെ ജില്ല മറ്റു കാര്യങ്ങള്‍ അവിടെ അനുസരിച്ചു നല്‍കുക
4.അതിനു ശേഷം നിങ്ങളുടെ പേര് ,പിതാവിന്റെ പേര് എന്നിങ്ങനെ മറ്റു വിവരങ്ങള്‍ നല്‍കേണ്ടതാണ്
5.അതിനു ശേഷം സെര്‍ച്ച്‌ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക
6.അടുത്തതായി സ്‌ക്രീനിന്റെ ഇടതുവശത്തു കാണുന്ന Feed Aadhaar No എന്ന ഓപ്‌ഷനില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക
7.എല്ലാവിവരങ്ങളും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുക
8.അപേക്ഷ വിജയകരമായി എന്ന മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്

Related Articles

Back to top button