InternationalLatest

മുന്‍ പ്രധാനമന്ത്രിയുടെ വരവ്  മാറ്റങ്ങളുണ്ടാക്കും

“Manju”

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന് സൂചിപ്പിച്ച്‌ റിപ്പോര്‍ട്ടുകള്‍. 2019 മുതല്‍ താമസിക്കുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2022 ജനുവരിയോടെ പാകിസ്ഥാനിലേക്ക് മടങ്ങി വരുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. സൈന്യത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് പദവി നഷ്ടമായത്. നവാസ് സൈന്യവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പരാജയമായതിനാല്‍, അദ്ദേഹത്തെ ആ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന രഹസ്യ നിലപാട് സൈന്യം സ്വീകരിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

Related Articles

Back to top button