IndiaLatest

കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സഹായവുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രംഗത്ത്. രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് അവശ്യമരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകളും എത്തിക്കാന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിക്കും. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്‌സ് എയര്‍ലിഫ്റ്റിംഗിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെര്‍ച്വല്‍ യോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. അതേസമയം ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മരണനിരക്ക് 2000 ത്തിന് മുകളിലെത്തിയതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

Related Articles

Back to top button