IndiaLatest

തീ കൊളുത്തുന്നതിന് മുമ്പ് മുഖത്തെ തുണി മാറ്റി, ‘മൃതദേഹം’ കണ്ണ് തുറന്നു

“Manju”

ന്യൂഡല്‍ഹി: മരിച്ചെന്ന് സ്ഥിരീകരിച്ച്‌ അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തില‍് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അവസാന നിമിഷം.
ശ്മശാനത്തിലെത്തിച്ച മൃതദേഹത്തില്‍ തീ കൊളുത്തുന്നതിന് മുമ്ബ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവന്‍ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയിലെത്തിച്ചു.
അര്‍ബുദം ബാധിച്ച്‌ ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Related Articles

Back to top button