KeralaLatest

എംഡിഎംഎ; ഡെയിഞ്ചർ മയക്കുമരുന്ന് കേരളത്തിൽ വ്യാപകമാവുമ്പോൾ…..

“Manju”

കൊച്ചി : വില കൂടിയ എംഡിഎംഎ ലഹരി മരുന്നുകളുടെ ഉപഭോഗം കേരളത്തില്‍ വ്യാപകമാവുന്നു. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ ട്രെന്‍ഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നു .
ഒരു ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് ചെറുപ്പക്കാര്‍ ഇത് വാങ്ങുന്നത് പുതുവത്സരാഘോഷങ്ങള്‍ക്ക് എത്തിച്ചതെന്ന പേരില്‍ അടുത്തിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പിടികൂടിയതും എംഡിഎംഎ എന്ന ലഹരി വസ്തുവാണ്. എം.ഡി.എം.എ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത് .
സ്ഥിരമായി ഇത് കഴിച്ചാല്‍ പല്ലുകള്‍ കൊഴിയും. വായിലെ തൊലിയെല്ലാം അടര്‍ന്നുപോകും. ഇത്തരം ഡ്രഗുകള്‍ കഴിച്ച്‌ ഉന്മാദത്തിന്റെ മറ്റൊരു അവസ്ഥയില്‍ എത്തി അക്രമാസക്തരാകുന്നവരുമുണ്ട് . സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മരണം സംഭവിക്കും. വല്ലപ്പോഴും ഉപയോഗിച്ചാല്‍ പോലും ഇത് വളരെ അപകടമാണ്.  മറ്റൊരു ഭക്ഷണവും കഴിക്കാന്‍ തോന്നില്ല.
മൂന്നു ദിവസം ഉറങ്ങാതെയിരിക്കുകയും, ഭക്ഷണം കഴിക്കാന്‍ കഴിയാതെയാവുകയും ചെയ്യുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരമാകും.  എം.ഡി.എം.എ ഉപയോഗിക്കുന്ന ഒരു വ്യക്തി മറ്റ് ആഹാരപാനീയമൊന്നുമില്ലാതെ തന്നെ പന്ത്രണ്ടു മണിക്കൂര്‍ സജീവമാകും. ശരീരത്തിന് തളര്‍ച്ചയുണ്ടാകില്ല. മദ്യമോ പുകവലിയോ പോലെയല്ല, എം.ഡി.എം.എയുടെ പ്രത്യാഘാതങ്ങള്‍. കേരളത്തില്‍ ഇതിന്റെ ഏജന്റുമാര്‍ സജീവമാണ്. ലഹരി നിറച്ച കുഞ്ഞന്‍ പാക്കറ്റുകള്‍ ഒളിപ്പിക്കാനും പ്രയാസമില്ല . ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകളില്‍ പോലും ഈ ലഹരി കൈമാറ്റം നടക്കുന്നുണ്ട് . ക്രിസ്തുമസിലും ന്യൂ ഇയറിലും കച്ചവടം പൊടിപൊടിയ്ക്കുമെന്നതിനാൽ വളരെയധികം കരുതലോടെയിരിക്കേണ്ടിയിരിക്കുന്നു.  കൗമാരക്കാരും യുവാക്കളുമാണ് കൂടുതലും ഇത്തരം മയക്കുമരുന്ന് ലോബികളുടെ പിടിയിൽ അകപ്പെടുന്നത്.  നമ്മുടെ കൊച്ചുകേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം വളരെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്.

Related Articles

Back to top button