KeralaLatest

വിഭവസമാഹരണവും തട്ടസമര്‍പ്പണവും നടത്തി തിരുവനന്തപുരം റൂറല്‍ ഏരിയ

“Manju”

പോത്തന്‍കോട് : പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി വിഭവസമാഹരണവും തട്ടസമര്‍പ്പണവും നടത്തി തിരുവനന്തപുരം ഏരിയ (റൂറല്‍). ഇന്ന് ഉച്ചയ്ക്ക് ഗുരുദര്‍ശനത്തിനാണ് റൂറല്‍ ഏരിയയിലെ പ്രവര്‍ത്തകര്‍ വിഭവസമാഹരണത്തെതുടര്‍ന്നുള്ള തട്ടസമര്‍പ്പണം നടത്തിയത്. പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ നിന്നുള്ള വിഭവസമാഹരണവും സമര്‍പ്പണവും നടന്നു വരികയാണ്. ഫെബ്രുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളിലേക്കുള്ള അന്നദാനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭക്തര്‍ സമര്‍പ്പണങ്ങള്‍ നടത്തുന്നത്.

സമര്‍പ്പണത്തിനായി..

Related Articles

Back to top button