IndiaLatest

‘ചാറ്റ്ജിപിടിക്ക് മനുഷ്യമനസ്സിനെ വെല്ലാനാവില്ല’; ‍ നാരായണമൂര്‍ത്തി

“Manju”

ചാറ്റ്ജിപിടിക്ക് ഒരിക്കലും മനുഷ്യമനസ്സിനെ തോല്പിക്കാനാകില്ലെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി. ടെക്ക് ലോകം വ്യാപകമായി ചാറ്റ്ജിപിടികളെ കൂട്ട് പിടിക്കുമ്പോളാണ് നാരായണമൂര്‍ത്തി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാരായണമൂര്‍ത്തി ചാറ്റ്ജിപിടിയെ പറ്റി ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞത്. ചാറ്റ്ജിപിടി എന്ന ടെക്നോളജി മികച്ചതാണ്. എന്നാല്‍ അവ മനുഷ്യമനസ്സിനെ വെല്ലില്ല. താന്‍ വിശ്വസിക്കുന്നത് മനുഷ്യന്റെ മനസ്സാണ് ജ്ഞാനങ്ങളുടെയും ബുദ്ധിയുടെയും കേന്ദ്രം എന്നാണ്. അത് ഒരിക്കലും ചാറ്റ്ജിപിടിക്ക് ബദലാകില്ലെന്നും മനുഷ്യന്റെ മനസ്സാണ് മികച്ചതെന്നും നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടു.

ടെക്ക് ലോകം വ്യാപകമായി ചാറ്റ്ജിപിടി ഉപയോഗിച്ചുതുടങ്ങുന്ന സമയമാണ് ഇപ്പോള്‍. ഗൂഗിള്‍ വികസിപ്പിച്ച ബാര്‍ഡ് എന്ന ചാറ്റ്ജിപിടിയും ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയും എല്ലാം വ്യാപകമായി ഇപ്പോള്‍ത്തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച്‌ എഞ്ചിനായ ബിങ്ങും ചാറ്റ്ജിപിടി വികസിപ്പിച്ചിരുന്നു.

Related Articles

Back to top button