IndiaLatest

രസികന്‍ കിം കിം ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ

“Manju”

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ആലപിച്ച ഗാനവും ആസ്വാകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഇപ്പോഴിതാ ശ്രദ്ധേയമായ കിം കിം ഗാനത്തിന് ചുവടുവെച്ചരിക്കുകയാണ് മഞ്ജു വാര്യര്‍. താരം തന്നെയാണ് നൃത്തവീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതും.

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. സന്തോഷ് ശിവന്‍ – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.

സന്തോഷ് ശിവന്‍ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്.

https://www.facebook.com/143777112452758/videos/2831394867186191

 

Related Articles

Back to top button