IndiaLatest

ഭഗവാന്‍ കൃഷ്ണന്‍ ഉപയോഗിച്ചിരുന്നത് പിലിബിത്ത് പുല്ലാങ്കുഴല്‍; യോഗി

“Manju”

ലക്‌നൗ: 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗവാന്‍ കൃഷ്ണന്‍ ഉപയോഗിച്ചിരുന്നത് പിലിബിത്ത് നിര്‍മ്മിത പുല്ലാങ്കുഴല്‍ ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പിലിബിത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ഭഗവാന്‍ കൃഷ്ണന്‍ വായിച്ചിരുന്നത് പിലിബിത്തില്‍ നിര്‍മ്മിച്ച പുല്ലാങ്കുഴല്‍ ആയിരുന്നു. ഇപ്പോള്‍ ഈ കീര്‍ത്തി ലോകമെങ്ങും എത്തിയിരിക്കുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ കൃഷ്ണന്‍ അംഗീകരിച്ചതാണ്. എന്നാല്‍ മുന്‍പുള്ള സര്‍ക്കാരുകള്‍ ഇക്കാര്യം മറന്നുപോയി. പക്ഷേ ബിജെപി സര്‍ക്കാര്‍ വന്നശേഷം ഇതിന്റെ കീര്‍ത്തി ലോകമെങ്ങും എത്തി. ഒപ്പം ലോകരാജ്യങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നു’ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button