InternationalLatest

വിമാനയാത്രയ്ക്കിടെ കൊവിഡ് പോസിറ്റീവായി; ബാത്ത്റൂമില്‍ അഞ്ച് മണിക്കൂര്‍ ക്വാറന്റീന്‍

“Manju”

വാഷിംഗ്ടണ്‍ : യാത്രാമദ്ധ്യേ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അദ്ധ്യാപിക വിമാനത്തിന്റെ ബാത്ത്റൂമില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് അഞ്ച് മണിക്കൂര്‍.
ഷിക്കാഗോയില്‍ നിന്ന് ഐസ്‌ലന്‍ഡിലേക്ക് പുറപ്പെട്ട ട്രാന്‍സ് – അറ്റ്‌ലാന്‍ഡിക് വിമാനത്തില്‍ ഡിസംബര്‍ 20നാണ് സംഭവം. മിഷിഗണ്‍ സ്വദേശിനിയായ മരിസ ഫോഷിയോയ്ക്ക് യാത്രാ മദ്ധ്യേ തൊണ്ടവേദന ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ പ്രകടമാവുകയായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് കൊണ്ട് പരിശോധിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. വിമാനത്തില്‍ 150 പേരാണുണ്ടായിരുന്നത്. തന്നില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരരുതെന്ന് കരുതിയാണ് വിമാനം ഐസ്‌ലന്‍ഡിലെത്തുന്നത് വരെ അഞ്ച് മണിക്കൂര്‍ മരിസ ബാത്ത് റൂമില്‍ സ്വയം ക്വാറന്റീനില്‍ കഴിഞ്ഞത്. തന്റെ അനുഭവം വീഡിയോയില്‍ പകര്‍ത്തിയ മരിസ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. താന്‍ കൊവിഡ് പോസിറ്റീവാണെന്ന് വിമാനജീവനക്കാരെ അറിയിച്ച മരിസയെ പിന്നീട് ഐസ്‌ലന്‍ഡിലെ റെഡ് ക്രോസ് ഹോട്ടലിലേക്ക് ഐസൊലേഷന് വേണ്ടി മാറ്റി.

Related Articles

Back to top button