KeralaLatest

കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം

“Manju”

വ്രതശുദ്ധിയുടെ നാളുകൾക്ക് കേരളത്തിൽ തുടക്കമായി. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് കേരളത്തിൽ ഇന്ന് മുതൽ റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ മത നേതാക്കമാരും ഖാസിമാരും അറിയിച്ചത്.

പകൽ മുഴുവൻ ആഹാര പാനിയങ്ങൾ വെടിഞ്ഞുള്ള കടുത്ത വത്രാനുഷ്ടം, രാത്രി വൈകി വരെയുള്ള തറാവീഹ് നമസ്ക്കാരത്തിന്റെയും , ഖുർആൻ പാരായണത്തിന്റെയും നാളുകളാണ് ഇനി. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മസമർപ്പണത്തിന്റെ നാളുകളാണ്.

തിന്മകളിൽ നിന്ന് വിട്ട് നിൽക്കാത്തവന്റെ നോമ്പ് വെറും വിശപ്പും ദാഹവും മാത്രമായിരിക്കുമെന്നാണ് പ്രവാചകവചനം. പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മാദികള്‍ ചെയ്തും ആരാധനാകാര്യങ്ങള്‍ നിര്‍വഹിച്ച് മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റമദാന്‍ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍ കാലം.

നോമ്പുകാലം സമാധാനത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആശംസിച്ചു. കഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കണം. ഭീകരതയും അക്രമവും അവസാനിപ്പിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു

Related Articles

Back to top button