KeralaLatest

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

“Manju”

പ്രജീഷ് വള്ള്യായി

കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശി ആമിനയാണ്(53) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ക്യാന്‍സര്‍ രോഗി കൂടിയായ ഇവര്‍ക്ക് കോവിഡ് കൂടി ബാധിച്ചതോടെ നില വഷളായി. ആമിനയുടെ മരണത്തോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി

Related Articles

Back to top button