Latest

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധന

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ചക്കിടെ നാലിരട്ടി വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വ്യാപിച്ചതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ സ്‌ഫോടനാത്മക വളര്‍ച്ചയുണ്ടാകുമെന്നും ഇത് ഹ്രസ്വകാലം നീണ്ടു നില്‍ക്കാമെന്നും കേംബ്രിജ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍ പ്രവചിച്ചിരുന്നു. മേയ് മാസത്തില്‍ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു.

പതിനൊന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ നിരക്ക് കുത്തനെ ഉയര്‍ന്നതായി സര്‍വകലാശാലയുടെ കൊറോണ വൈറസ് ട്രാക്കര്‍ വ്യക്തമാക്കുന്നു. കൊവിഡ് രോഗികളുടെ പ്രതിദിന വളര്‍ച്ച നിരക്ക് ഡിസംബര്‍ 26ന് 0.6 ശതമാനവും ഡിസംബര്‍ 27ന് 2.4 ശതമാനവും ഡിസംബര്‍ 29ന് 5 ശതമാനവുമായി വര്‍ധിച്ചു.

Related Articles

Back to top button