IndiaLatest

കോവിഡ് നിയന്ത്രണ വിധേയം; യോഗി ആദിത്യനാഥ്

“Manju”

‍ലഖ്നൗ: ഉത്തരപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്നും, വിമര്‍ശകരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചതിനൊപ്പം, കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം ഒരുങ്ങികഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിയോറിയ ജില്ലയില്‍ കോവിഡ് കെയറിനൊപ്പം മസ്തിഷ്കവീക്ക നിയന്ത്രണത്തിനായുള്ള പ്രവര്‍ത്തനിങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുമെന്നും, ഗോരഖ്പൂര്‍-ബസ്തി ഡിവിഷനുകളില്‍ മസ്തിഷ്ക വീക്കം നേരത്തെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നുറുകണക്കിന് മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും,വാക്സിനേഷന്‍ പ്രചാരണത്തില്‍ സംസ്ഥാനം വളരെയേറെ മുന്നേറ്റം കൈവരിച്ചതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും സ്വയംപര്യാപ്തമാണെന്നും, പുതിയതായി 300 ഓക്സിജന്‍ പ്ലാന്റുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നത്തിനായി നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button