IndiaLatest

കാമുകിയുമായി പിണങ്ങി യുവാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടിയെ കണ്ടെത്തി

“Manju”

കോട്ടയം: തന്റെ നിര്‍ദ്ദേശം പാലിക്കാതെ കാമുകി ബംഗളൂരുവില്‍ നഴ്സിംഗ് പഠനത്തിന് പാേയതില്‍ മനംനാെന്ത് കാമുകന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി.
കഴിഞ്ഞ ദിസവമാണ് അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹോമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപുവിനെ (22) ചീപ്പുങ്കല്‍ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിപ്പിന്റെ ചിറയ്ക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഗോപുവും പെണ്‍കുട്ടിയും കാടുപിടിച്ച്‌ കിടക്കുന്ന തകര്‍ന്ന കെട്ടിടത്തിനുള്ളിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകിയുമായി വഴക്കുണ്ടായെന്നും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിച്ചും ഒരു ലേഡീസ് ബാഗും മൊബൈല്‍ഫോണും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടങ്ങാന്‍ തയ്യാറെടുക്കുമ്ബോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
യുവാവിന്റെ മരണം കണ്ട് ഭയന്ന പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പകല്‍ സമയത്തുപോലും ആരും പോകാന്‍ മടിക്കുന്ന സ്ഥലത്ത് ഒരു രാത്രിമുഴുവന്‍ പെണ്‍കുട്ടി ഒളിച്ചിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Back to top button