IndiaLatest

ഫോണില്‍ ചാര്‍ജ് കയറുന്നുണ്ടോ ? ഇല്ലെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കാം

“Manju”

പലപ്പോഴും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിവച്ചിട്ട് സ്വിച്ചിടാന്‍ മറക്കുന്ന അവസഥ നമ്മളില്‍ പലര്‍ക്കും ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള അമളികള്‍ ഇനി ഉണ്ടാവില്ല  ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍.

  • ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിവച്ചിട്ട് സ്വിച്ചിടാന്‍ മറക്കുന്ന അമളി പറ്റാത്തവരായി ആരും കാണില്ല. ഇതിനായി പ്രത്യേക ഉപകരണങ്ങളോ ഒന്നും വേണ്ട. ഫോണ്‍ ചാര്‍ജിങ്ങിലാണെന്ന് കാണിക്കുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഒഴിവാക്കാം.

അതെങ്ങനെയെന്ന് നോക്കാം.
ആദ്യം നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ ക്രോം (google chrome)ലേക്ക് പോകുക. സെര്‍ച്ച്‌ ബാറില്‍ tnshorts.com എന്ന് നല്‍കി ഈ സൈറ്റ് ഓപ്പണ്‍ ചെയ്യുക. അവിടെ ബാറ്ററി സൗണ്ട് എന്ന് സെര്‍ച്ച്‌ ചെയ്യുക. തുടര്‍ന്ന് വരുന്ന ചാര്‍ജിങ് ട്രിക്ക് എന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍, ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്ബോഴെല്ലാം നിങ്ങള്‍ക്ക് വോയ്‌സ് കമാന്‍ഡ് ലഭിക്കുന്നതാണ്.

  • അതുപോലെ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ ഫോണിന്റെ ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുന്നുണ്ടെങ്കില്‍ അതിനും പരിഹാരമുണ്ട്. യാത്രകളിലും മറ്റും ഗൂഗിള്‍ മാപ്പും യൂട്യൂബും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, ഫോണിന്റെ ചാര്‍ജിനെ അത് കാര്യമായി ബാധിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണിലെ ചാര്‍ജ് തീരാതെ, എങ്ങനെ സംരക്ഷിക്കാമെന്നത് പരിശോധിക്കാം.
    ഇതിനായി ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യണം. ഒപ്പം, ഫോണിലെ ആപ്ലിക്കേഷനുകള്‍ സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. അപ്ലിക്കേഷനുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫോണ്‍ ചാര്‍ജ് ചോര്‍ച്ചയ്ക്ക് ഇത് കാരണമാകും.
  • അതുപോലെ ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും ബ്രൈറ്റ്നെസ് കുറച്ചുവയ്ക്കുന്നതില്‍ ശ്രദ്ധിക്കുക. ഇതിനായി ഇരുണ്ട നിറമുള്ള അല്ലെങ്കില്‍ കറുത്ത വാള്‍പേപ്പര്‍ തിരഞ്ഞെടുക്കുക. ഇത് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നു. കൂടാതെ, ഹോംസ്‌ക്രീനില്‍ ആപ്പുകളുടെ എണ്ണം കൂടുന്നത് ബാറ്ററിയെ ബാധിക്കുന്നുണ്ട്. ലൈവ് വാള്‍പേപ്പറും ബാറ്ററി ചാര്‍ജ് വലിച്ചെടുക്കുന്നതിനെ സ്വാധീനിക്കുന്നു.
  • ഫോണിലെ വൈബ്രേഷനും ബാറ്ററിയെ സ്വാധീനിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബുകളിലും വൈബ്രേഷനുകള്‍ അത്യാവശ്യമാണെങ്കില്‍ മാത്രം ഓണ്‍ ചെയ്യുക. സ്‌ക്രീനില്‍ കീ പ്രസ് ചെയ്യുമ്പോഴുണ്ടാകുന്ന വൈബ്രേഷനും പരമാവധി ഒഴിവാക്കേണ്ടതാണ്.
  • അതുപോലെ മൊബൈല്‍ ഡാറ്റയ്ക്ക് പകരം വൈഫൈ തെരഞ്ഞെടുക്കുക. കാരണം, മൊബൈല്‍ ഫോണിന് വൈഫയാണ് മികച്ച ഓപ്ഷന്‍. അതുപോലെ ജിപിഎസ്, ബ്ലൂടൂത്ത്, ലൊക്കേഷന്‍ എന്നിവയും കഴിവതും ഓഫ് ചെയ്തു വെക്കണം.

    വാല്‍ക്കഷണം: വേണ്ടാത്ത ആപ്ലിക്കേഷനുകള്‍ ഫോണില്‍ നിന്ന് ‘അണ്‍ ഇന്‍സ്റ്റാള്‍’ ചെയ്യുമ്പോള്‍ ‘സെറ്റിംഗ്സി’ല്‍ കയറി ആദ്യം ‘ക്ലിയര്‍ കാച്ച്‌’ ചെയ്യാന്‍ മറക്കരുത്.അത് നിങ്ങളുടെ ഫോണിന്റെ’ഇന്റേര്‍നല്‍’ മെമ്മറി (സ്പേസ്) കൂട്ടാന്‍ സഹായിക്കും.

  • അതുപോലെ ഫോണ്‍ ബാറ്ററി ചാര്‍ജിംഗിനെടുക്കുന്ന സമയത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാവുക നല്ലതാണ്.  ചാര്‍ജിംഗ് കംപ്ലീറ്റായാല്‍ ഫോണ്‍ ചാര്‍ജ്ജിംഗ് വിച്ഛേദിക്കുക.  വീണ്ടും ചാര്‍ജിംഗില്‍ തന്നെയിടുന്നത് ബാറ്ററിയ്ക്ക് കേടുപാടുണ്ടാക്കാം.

Related Articles

Back to top button