Kerala

നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്ന് കാലടി സർവ്വകലാശാല

“Manju”

കൊച്ചി: അദ്ധ്യപക നിയമന വിവാദത്തിൽ പ്രതികരണവുമായി കാലടി സർവ്വകലാശാല. യുജിസി നിയമനത്തിൽ ഒരു ഉദ്യോഗാർത്ഥിയ്ക്ക് വേണ്ടിയും തിരുത്തൽ വരുത്തുകയോ വെള്ളം ചേർക്കുകയോ ചെയ്തിട്ടില്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി.

അദ്ധ്യാപക നിയമന വിവാദങ്ങൾ സർവ്വകലാശാലയെ അപകീർത്തിപ്പെടുത്താനാണെന്നും കാലടി സർവ്വകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. അതേസമയം സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായി എംബി രാജഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അന്വേഷണം നടത്തേണ്ടെന്നാണ് വൈസ് ചാൻസലറുടെ പ്രതികരണം. നിനിത കണിച്ചേരിയുടെ നിയമനത്തിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്.

നിനിതയുടെ നിയമനം റദ്ദാക്കില്ല. നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഗവർണർക്ക് കത്ത് നൽകും. വിഷയ വിദഗ്ധരുടെ കത്ത് സർവ്വകലാശാല ചോർത്തിയിട്ടില്ലെന്നും വിഷയ വിദഗ്ധരെ നിയമിച്ചത് ആരുടെയും പേര് പറയാനല്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

Related Articles

Back to top button