InternationalLatest

യു എ ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

“Manju”

അബുദാബി : സൗദിക്ക് പിന്നാലെ ഗള്‍ഫ് രാജ്യമായ യു എ ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയില്‍ വൈറസ് കണ്ടെത്തിയതെന്ന് യു.എ.ഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇവരെ ഐസൊലേഷനിലേക്ക് മാറ്റി, ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് യു.എ.ഇ.
നേരത്തെ വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ സൗദി പൗരനില്‍ ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയിരുന്നു . രോഗിയെയും സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈനിലാക്കിയെന്നും രോഗവ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി.
കഴിഞ്ഞയാഴ്ച ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി വിലക്കിയിരുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യാത്രാവിലക്കില്ല.
നൈജീരിയയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞയാഴ്ച രാജ്യത്ത് മടങ്ങിയെത്തിയ രണ്ടുപേരിലും ബ്രസീലില്‍ മിഷണറി പ്രവര്‍ത്തകരായ ദമ്ബതികളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ ജനങ്ങള്‍ കൊവി‌ഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ബൂസ്റ്റര്‍ വാക്സിനെടുക്കണമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അഭ്യര്‍ത്ഥിച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫ്രാന്‍സ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി.

Related Articles

Back to top button