InternationalLatest

വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍

“Manju”

നിയമപരമായ അനുമതിയില്ലാതെ 17കാരനായ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച അധ്യാപിക അറസ്റ്റില്‍‌. ന്യൂയോര്‍ക്കിലെ ബയോളജി അധ്യാപികയായ ലോറ റുസ്സോയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായ അനുമതിയോ ഇല്ലാതിരുന്ന ലോറ തന്റെ വീട്ടില്‍ വച്ചാണ് കുട്ടിക്ക് ഡോസ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.

വാക്സിനേഷന്‍ കേന്ദ്രങ്ങളിലോ, അധികാരികളുടെയും മെഡിക്കല്‍ വിദഗ്ധരുടെയും സാന്നിധ്യത്തിലോ വേണം കുത്തിവെപ്പ് നടത്താന്‍. എന്നാല്‍ ഇത് ലംഘിച്ചാണ് അധ്യാപിക കുത്തിവെപ്പ് നടത്തിയത്. ലൂറോക്ക് എങ്ങനെയാണ് വാക്സിന്‍ ലഭിച്ചത് എന്ന് വ്യക്തമല്ല. നിയമവിരുദ്ധമായ കുത്തിവെപ്പിനെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, റൂസോയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപിക ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അല്ലെന്നും, വാക്സിനുകള്‍ നല്‍കാനുള്ള അധികാരം അധ്യാപികക്ക് ഇല്ലെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

Related Articles

Back to top button