IdukkiKeralaLatest

പെട്ടിമുടിയില്‍ ഇന്ന് രണ്ട് പേരുടെകൂടി മൃതദേഹം കണ്ടെത്തി

“Manju”

ശ്രീജ.എസ്

മൂന്നാര്‍ : പെട്ടിമുടിയില്‍ മൂന്നാംദിനവും തിരച്ചില്‍ പുനരാരംഭിച്ചു. രാവിലെ രണ്ട് പേരുടെ മൃതദേഹംകൂടി പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. അരുണ്‍ മഹേശ്വര്‍(34)ന്റെ മൃതദേഹമാണ് ഒന്ന്. ഇതോടെ ആകെ കണ്ടെത്തിയ മൃതദേഹങ്ങള്‍ 28 ആയി. മൂന്നാംദിനവും പ്രതികൂലകാലാവസ്ഥയെ അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

ഇന്ന് മന്ത്രി കെ. രാജു പെട്ടിമുടി സന്ദര്‍ശിക്കും. മൂന്നാം ദിനത്തില്‍ കൂടുതല്‍ മണ്ണ്മാന്തി യന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നു വരുന്നത്. ഫയര്‍ഫോഴ്‌സും, ദുരന്തനിവാരണസേനയും പോലീസും വിവിധ സംഘങ്ങളായാണ് കാണാതായവര്‍ക്കുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍തന്നെ ഇന്നലെ സംസ്‌കരിച്ചിരുന്നു. ലയങ്ങള്‍ നിന്നിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണ് നീക്കിയും മണ്ണിടിച്ചിലില്‍ ഒഴുകിയെത്തിച്ച വലിയപാറകള്‍ നീക്കംചെയ്തുമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.

സമീപത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകി പോകുന്നതിനുള്ള സാധ്യതകളും കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഈ സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനങ്ങള്‍ ഇന്നും തുടരും. സംഭവസ്ഥത്ത് ഡോഗ്‌സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. പോലീസ്‌നായ കണ്ടെത്തിയ സ്ഥലങ്ങളില്‍കൂടി ഇന്ന് തിരച്ചില്‍ നടത്താനാണ് തീരുമാനം.

Related Articles

Back to top button