InternationalLatest

വസ്ത്ര ശാലകള്‍ക്ക് മുന്നില്‍ പെണ്‍ഡമ്മികള്‍ വേണ്ട; താലിബാന്‍

“Manju”

കാബൂള്‍: രാജ്യത്തെ വസ്ത്രശാലകള്‍ക്ക് മുന്നില്‍ പെണ്‍പ്രതിമകള്‍ പാടില്ലെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഇതോടെ സ്ഥാപനങ്ങളിലെ ഡമ്മികളുടെ തലയറുത്ത് മാറ്റി വ്യാപാരികള്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്നാണ് താലിബാന്‍ വാദം. പെണ്‍പ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നത് ശരിയത്ത് നിയമപ്രകാരം തെറ്റാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പ്രതിമകള്‍ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവില്‍ ഇളവ് വരുത്തി പെണ്‍പ്രതിമകളുടെ തലവെട്ടി മാറ്റിയാല്‍ മതിയെന്ന് ധാരണയായി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അതേ സമയം രാജ്യത്തെ ശത്രുക്കളില്‍ നിന്ന് പ്രതിരോധിക്കാനായി ചാവേറുകളാകാന്‍ അഫ്ഗാന്‍ പൗരന്മാരെ ക്ഷണിച്ച്‌ താലിബാന്‍.

Related Articles

Back to top button