KeralaLatestThiruvananthapuram

പ്രേം നസീർ അനുസ്മരണം

“Manju”

തിരുവനന്തപുരം. പ്രേംനസീർ സുഹൃ ദ് സമിതി സംഘടിപ്പിക്കുന്ന നിത്യഹരിതം 2021 ജനുവരി 15 16 തീയതികളിൽ വൈകിട്ട് 6:00 മണി മുതൽ ഒളിമ്പിയ ഹാൾ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടക്കും. പ്രേംനസീർ അനുസ്മരണവും ദൃശ്യമാധ്യമ രാഷ്ട്രീയ ജനസേവന ചലചിത്ര രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വർക്കുള്ള പുരസ്കാര സമർപ്പണവും നടക്കും. പ്രേംനസീർ മൈ സ്റ്റാമ്പ് പ്രകാശനം, അനുമോദനങ്ങൾ സംഗീതസന്ധ്യ എന്നിവയും ഉണ്ടായിരിക്കും. അനുസ്മരണസമ്മേളനം ഉദ്ഘാടനവും രാഷ്ട്രീയ ജനസേവ പുരസ്കാരവും സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ നിർവഹിക്കും. മാധ്യമ പുരസ്കാര സമർപ്പണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. എവർഗ്രീൻ ഹീറോ പുരസ്കാരം വനംവകുപ്പ് മന്ത്രി കെ. രാജു നിർവഹിക്കും. അടൂർ പ്രകാശ് എം പി അധ്യക്ഷൻ ആകുന്ന സമ്മേളനത്തിൽ മലയാള മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് സമഗ്ര സംഭാവനകൾക്കുള്ള മാധ്യമപുരസ്കാരം സ്വീകരിക്കും. മേയർ ആര്യ രാജേന്ദ്രൻ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവരും പുരസ്കാരം സ്വീകരിക്കും.

Related Articles

Back to top button