IndiaLatest

തെലുങ്കാനയില്‍ നിക്ഷേപക സംഗമം വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

ഹൈദരാബാദ്: തെലുങ്കാനയില്‍ നിക്ഷേപക സംഗമം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദില്‍ ഉച്ചകഴിഞ്ഞ് 4.30ന് 50ഓളം കമ്പനികളുടെ മേധാവിമാരെ മുഖ്യമന്ത്രി കാണും. ഫാര്‍മ, ബയോടെക്‌നോളജി, ഇന്‍ഫ്രാട്രക്ചര്‍ തുടങ്ങിയ കമ്പനികളാണ് പങ്കെടുക്കുന്നത്.
കേരളം വ്യവസായ സൗഹൃദപരമല്ലെന്ന കിറ്റക്‌സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി നിക്ഷേപകരെ കാണുന്നത്. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍, ക്രമസമാധാനം ഉള്‍പ്പടെയുള്ള അനുകൂല സാഹചര്യങ്ങള്‍, കേരളത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും.

Related Articles

Back to top button