IndiaLatest

മഹാരാഷ്ട്രയില്‍ ബിജെപിയുടെ തേരോട്ടം

“Manju”

മഹാരാഷ്ട്ര: അഹമ്മദാബാദിലെ ഗാന്ധിനഗര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ കട്ടോള്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി ഇലക്ഷനില്‍ തകര്‍പ്പന്‍ വിജയവുമായി ബിജെപി. ശിവസേനയെയും എന്‍സിപിയെയും അമ്പരപ്പിച്ചുകൊണ്ടാണ് എന്‍സിപിയുടെ കോട്ടയില്‍ പതിനെട്ട് സീറ്റുകളില്‍ പതിനാലും നേടി ബിജെപി വിജയിച്ചത്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വീകാര്യത വര്‍ധിക്കുന്നത് ശിവസേനയ്ക്ക് കനത്ത തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന ഭരണത്തിനായി എന്‍സിപി യെയും കോണ്‍ഗ്രസിനെയും സഖ്യകക്ഷികളായി സ്വീകരിച്ചത് അബദ്ധമായി എന്നാണ് ശിവസേനയുടെ സമീപകാല നിലപാടുകള്‍സൂചിപ്പിക്കുന്നത്.

Related Articles

Back to top button