KeralaKozhikodeLatest

പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു മക്കള്‍

“Manju”

വടകര: കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തിച്ച എഴുപത്തിയേഴുകാരനായ ഓ‍ര്‍മ്മക്കുറവുള്ള പിതാവിനെ മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. വടകര മണിയൂര്‍ സ്വദേശിയായ വൃദ്ധനെ തിരിച്ച്‌ കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍. ഓര്‍മക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്.

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായപ്പോഴും അച്ഛനെ തിരിച്ച്‌ കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല. ആശുപത്രി ജീവനക്കാരും വാര്‍ഡിലെ മറ്റ് രോഗികളും ചേര്‍ന്നാണ് നാരായണനെ പരിചരിച്ചിരുന്നത്. മക്കളിലൊരാള്‍ സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരനാണ്.

Related Articles

Back to top button