InternationalLatest

കസാഖ്സ്ഥാന്‍ മുന്‍പ്രധാനമന്ത്രിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

“Manju”

അല്‍മാട്ടി: കസാഖ്സ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജ്യത്ത് കലാപകാരികള്‍ അഴിച്ചു വിടുന്ന അക്രമത്തെ പിന്തുണച്ചതിനാണ് മുന്‍ പ്രധാനമന്ത്രി ദേശീയ സുരക്ഷാ സമിതി അധ്യക്ഷനുമായ കരിം മാസിമോവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ സ്ഥാനത്തുനിന്നും പ്രസിഡന്റ് നീക്കം ചെയ്തത്. മുന്‍പ്, രണ്ട് തവണ പ്രധാനമന്ത്രി പദം അലങ്കരിച്ച ആളാണ് കരിം മാസിമോവ്. സര്‍ക്കാര്‍ രാജി വയ്ക്കുകയും കസാഖ്സ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും കലാപകാരികള്‍ അക്രമം തുടരുകയാണ്. ഇതുവരെ രാജ്യത്ത് 26 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പുറത്തുവരുന്നത്.

Related Articles

Back to top button